
പനാജി: ടീമിന്റെ തുടർച്ചയായുള്ള മോശം പ്രകടനങ്ങളെ തുടർന്ന് ചെന്നൈയിൻ എഫ്.സിയുടെ മോണ്ടിനെഗ്രൻ പരിശീലകൻ ബോസിദാർ ബാൻഡോവിച്ചിനെ പുറത്താക്കി. കഴിഞ്ഞ മത്സരത്തിൽ ഗോവയ്ക്കെതിരെ മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്ക് കനത്ത തോൽവി വഴങ്ങിയതിന് പിന്നാലെയാണ് ബാൻഡോവിച്ചിനെ മാറ്റാൻ ക്ലബ് മാനേജ്മെന്റ് തീരുമാനിച്ചത്. സഹപരിശീലകനായി സേവനമനുഷ്ടിച്ചു കൊണ്ടിരുന്ന സയ്യിദ് സബിർ പാഷയെ പ്രധാന പരിശീലകനായി താത്കാലികമായി ചെന്നൈ മാനേജ്മെന്റ് നിയമിച്ചിട്ടുണ്ട്. 2016 മുതൽ പാഷ ചെന്നൈയിന്റെ സഹപരിശീലകനായി രംഗത്തുണ്ട്. അവസാനം കളിച്ച് അഞ്ച് മത്സരങ്ങളിൽ മൂന്നിലും തോറ്റ ചെന്നൈയിൻ നിലവിൽ എട്ടാം സ്ഥാനത്താണ്.