naac

തൃശൂർ: കിളിമാനൂർ വിദ്യ എൻജിനീയറിംഗ് കോളേജിന് നാഷണൽ അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) 'ബി പ്ളസ് പ്ളസ്" ഗ്രേഡ് ലഭിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഗുണനിലവാരവും മികവും വിലയിരുത്തി ഗ്രേഡ് നൽകുന്ന സ്ഥാപനമാണ് യു.ജി.സിക്ക് കീഴിലെ നാക്.

കോളേജിന്റെ അക്കാഡമിക നിലവാരം, അടിസ്ഥാനസൗകര്യം, പഠനാനന്തരീക്ഷം, വിദ്യാർത്ഥിക്ഷേമം തുടങ്ങിയവ കണക്കിലെടുത്താണ് ഉന്നത ഗ്രേഡ് നൽകിയത്. 2013ൽ വിദ്യ ഇന്റർനാഷണൽ ചാരിറ്റബിൾ ട്രസ്‌റ്റ് രൂപീകരിച്ച രണ്ടാമത്തെ എൻജിനിയറിംഗ് കോളേജാണിത്.