
ലണ്ടൻ:ഏവരുടേയും പ്രിയ വിഭവമാണ് ന്യൂഡിൽസ്. കേവലം രണ്ട് മിനിട്ടിനുള്ളിൽ ന്യൂഡിൽസ് തയ്യാറാക്കാമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മസാലയുംസ്ട്രിംഗ്സാണ് ഈ ചൈനീസ് വിഭവത്തിന്റെ ആകർഷകഘടകം. മൈദ കൊണ്ടാണ് സ്ട്രിംഗ്സ് തയ്യാറാക്കുന്നത്. ഇപ്പോൾ ചോക്ലേറ്റ് കൊണ്ട് സ്ട്രിംഗ്സ് തയ്യാറാക്കിയിരിക്കുകയാണ് മിഷാലി ലിഗെയർ എന്ന പാചകവിദഗ്ദ്ധൻ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചോക്ലേറ്റ് ന്യൂഡിൽസ് വീഡിയോ ദശലക്ഷങ്ങൾ കണ്ടുകഴിഞ്ഞു. പ്ലാസ്റ്റിക് ട്യൂബ്, സിറിഞ്ച്, പ്രിസിഷൻ സ്കെയിൽ എന്നിവ ഉപയോഗിച്ചാണ് ചോക്ലേറ്റ് ന്യൂഡിൽസ് തയ്യാറാക്കിയിരിക്കുന്നത്. പാലിൽ ചോക്ലേറ്റ് അലിയിപ്പിച്ച് ചേർത്താണ് സ്ട്രിംഗ്സ് തയ്യാറാക്കുന്നത്. ഇത് പ്ലാസ്റ്റിക് ട്യൂബില്‍ കടത്തി തിളക്കുന്ന വെള്ളത്തിൽ ഉടും. മിഷാലി ന്യൂഡിൽസ് പുറത്തെടുത്ത് കഴിക്കുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്.