cpm

കണ്ണൂർ: സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ കാർ അപകടത്തിൽ പെട്ടു. കണ്ണൂർ ജില്ലയിലെ മമ്പറത്തിനടുത്ത് വെച്ചാണ് അപകടം. എം.വി. ജയരാജൻ സഞ്ചരിച്ച കാറും മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

കാൽമുട്ടിന് പരിക്കേറ്റ എം.വി. ജയരാജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂട്ടിയിടിച്ച രണ്ടാമത്തെ കാറിലുണ്ടായിരുന്ന കുട്ടിക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.