isl

പനാജി: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ബെംഗളൂരു എഫ്.സിയെ 2-1ന് കീഴടക്കി പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനക്കാരായ ഹൈദരാബാദ് പ്ലേ ഓഫിന് തൊട്ടടുത്തെത്തി. ജാവിയർ സിവോറിയും ജാവോ വിക്ടറുമായിരുന്നു ഹൈദരാബാദിന്റെ സ്കോറർമാർ. സുനിൽ ഛെത്രിയാണ് ബെംഗളൂരുവിനായി ഒരു ഗോൾ മടക്കിയത്. ഈ ഗോളോടെ ഐ.എസ്.എല്ലിൽ 50 ഗോളുകൾ നേടുന്ന ആദ്യ താരമെന്ന റെക്കാഡും ഛെത്ര സ്വന്തമാക്കി.