
പാലക്കാട്: അവധി ദിവസം പ്രായപൂർത്തിയാകാത്ത കുട്ടിയെ ക്ളാസ് എന്ന പേരിൽ വിളിച്ചുവരുത്തി പീഡിപ്പിച്ച അദ്ധ്യാപകന് കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. കരാട്ടെ അദ്ധ്യാപകനായ ഒറ്റപ്പാലം മനിശേരി സ്വദേശിയായ ഗോപാലനെയാണ് 16 വർഷം കഠിനതടവിന് പട്ടാമ്പി കോടതി ശിക്ഷിച്ചത്.
വിദ്യാർത്ഥിനിയുടെ പരാതിയിൽ ഗോപാലനെതിരെ പോക്‌സോ കേസെടുത്ത് അന്വേഷണം നടത്തി. കുറ്റക്കാരനെന്ന് തെളിഞ്ഞതോടെയാണ് കോടതി ശിക്ഷ വിധിച്ചത്. 2018ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.