hjh

നിവിൻ പോളി, ആസിഫ് അലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന മഹാവീര്യർ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഫാന്റസിയും ടൈം ട്രാവലും നിയമപുസ്തകങ്ങളും നിയമനടപടികളും പ്രമേയമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രശസ്ത സാഹിത്യകാരൻ എം. മുകുന്ദന്റെ കഥയുടെ ചലച്ചിത്രാവിഷ്‌കാരമാണ്. ചിത്രത്തിന്റെ തിരക്കഥാകൃത്തും എബ്രിഡ് ഷൈൻ തന്നെയാണ്. കന്നഡ നടി ഷാൻവി ശ്രീവാസ്തവയാണ് നായിക.ലാൽ, ലാലു അലക്സ്, സിദ്ധിഖ്, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, കൃഷ്ണ പ്രസാദ്, സൂരജ് എസ്. കുറുപ്പ്, സുധീർ കരമന, പദ്മരാജൻ രതീഷ്, സുധീർ പറവൂർ, പ്രമോദ് വെളിയനാട്, ഷൈലജ പി. അമ്പു, പ്രജോദ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ആക്ഷൻ ഹീറോ ബിജുവിനുശേഷം നിവിനും എബ്രിഡ് ഷൈനും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട്. പോളി ജൂനിയർ ആൻഡ് ഇന്ത്യൻ മൂവി മേക്കേഴ്സിന്റെ ബാനറിൽ നിവിൻ പോളിയും ഷംനാസും ചേർന്നാണ് നിർമ്മാണം.

ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്, സംഗീതം: ഇഷാൻ ചാബ്ര, എഡിറ്റിംഗ്: മനോജ്.