സൗബിൻ ഷാഹിറിനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ജിത്തു കെ. ജയൻ സംവിധാനം ചെയ്ത കള്ളൻ ഡിസൂസ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. 'ഹൃദയം' സിനിമയ്‌ക്കൊപ്പം ഈ ചിത്രം റിലീസ് ചെയ്യാനായിരുന്നു അണിയറ പ്രവർത്തകർ നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും കൊവിഡ് വ്യാപനം രൂക്ഷമായതോടെയാണ് റിലീസ് മാറ്റിവച്ചത്.

ദുൽഖറിന്റെ 'ചാർളി' സിനിമയിലെ കള്ളൻ കഥാപാത്രത്തിന്റെ പേരാണ് കള്ളൻ ഡിസൂസ. ഈ സിനിമയുടെ സിപിന്ന് ഒഫ് പോലെയാണ് സൗബിൻ നായകനായ ഈ ചിത്രം. ദിലീഷ് പോത്തൻ, സുരഭി ലക്ഷ്മി, ഹരീഷ് കണാരൻ, വിജയരാഘവൻ, ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂർ, ഡോ. റോണി ഡേവിഡ്, പ്രേംകുമാർ, രമേശ് വർമ്മ, വിനോദ് കോവൂർ, കൃഷ്ണ കുമാർ, അപർണ നായർ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. റംഷി അഹമ്മദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ റംഷി അഹമ്മദാണ് ചിത്രം നിർമ്മിച്ചത്. ചിത്രത്തിന്റെ റിവ്യൂ കാണാം...

kallan-d-souza