പ്ലാവും കാരമരവും തണൽ വിരിക്കുന്ന ശ്രീകാര്യം തേരുവിളാകത്തെ വാവ സുരേഷിന്റെ ഓലക്കുടിലിലേക്ക് മന്ത്രി വി.എൻ. വാസവൻ പടികടന്നെത്തുമ്പോൾ കണ്ടത് മുറികൾ നിറയെ കുന്നുകൂട്ടിയിട്ട ആയിരക്കണക്കിന് പുരസ്കാരങ്ങളും ട്രോഫികളും.

vava-suresh

ക്ലാവ് പിടിച്ചു നിറം മങ്ങിയ ഈ സമ്മാനങ്ങൾ പോലെ നഗരമദ്ധ്യത്തിലെ ഓലക്കുടിലിൽ പരാതികളില്ലാതെ ജീവിതം തള്ളിനീക്കിയ വാവയുടെ കുടുംബത്തിന് വെങ്കല തിളക്കമേകാനാണ് മന്ത്രി എത്തിയത്. സി.പി.എം കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള അഭയം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകാമെന്ന് വാഗ്‌ദാനം ചെയ്ത വീടിന്റെ നിർമ്മാണത്തെക്കുറിച്ച് വാവ സുരേഷിനോട് സംസാരിക്കാനും സ്ഥലം കാണാനുമാണ് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയ്‌‌ക്കൊപ്പം മന്ത്രി എത്തിയത്.

മന്ത്രിയുടെ വരവറിഞ്ഞ് വാവ സുരേഷിന്റെ അച്ഛനമ്മമാരും സഹോദരങ്ങളും കാത്തു നിൽപ്പുണ്ടായിരുന്നു. വീട്ടുമുറ്റത്തെത്തിയ മന്ത്രിയെ കണ്ട വാവയുടെ സഹോദരി ലാലി നിറകണ്ണുകളോടെ കാൽതൊട്ടു വന്ദിച്ചു, യാതൊരു ബന്ധമോ പരിചയമോ ഇല്ലാതിരുന്നിട്ടും തന്റെ സഹോദരന്റെ ജീവൻ തിരിച്ചു നൽകാൻ ആദ്യാവസാനം കൂടെനിന്ന മന്ത്രിക്ക് കുടുംബം നന്ദി പറഞ്ഞു. വാവയ്ക്ക് മുന്നിൽ ദൈവമായാണ് സാർ അവതരിച്ചത്, അതുകൊണ്ടാണ് ഞങ്ങളുടെ വാവയെ ഞങ്ങൾക്ക് തിരികെ കിട്ടിയത്- ലാലി പറഞ്ഞു.

ഉന്നതമായ സാമൂഹ്യബോധവും ഉദാത്തമായ മനുഷ്യസ്നേഹവുമുള്ള സാമൂഹ്യ പ്രവർത്തകനാണ് വാവയെന്നും തനിക്ക് കിട്ടുന്ന സംഭാവനകൾ മുഴുവൻ പാവപ്പെട്ടവർക്കും അനാഥാലയത്തിലും നൽകുന്ന വാവ സുരേഷിന് അടച്ചുറപ്പുള്ള ഒരു വീട് ഉണ്ടാകേണ്ടത് ആവശ്യമാണ്.വാവയുടെ വീട്ടിലെത്തിയ മന്ത്രിയും എം എൽ എ യും വീടിനകത്തെ കാഴ്ചകൾ കണ്ട് ഞെട്ടി കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...