
രൺജി പണിക്കർ, നന്ദു, മുത്തുമണി,ശാലു റഹിം, ആഷ്ലി ഉഷ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രേവതി എസ്. വർമ്മ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് e - വലയം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പത്തുവർഷം മുൻപ് ലാൽ ,നസ്റിയ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മാഡ് ഡാഡ് എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. സാന്ദ്ര നായർ, അക്ഷയ് പ്രശാന്ത്, മാധവ് ഇളയിടം,ഗീത മാത്തൻ, സിദ, ജയന്തി, ജോപി, അനീസ് അബ്രഹാം, കിഷോർ പീതാംബരൻ, കുമാർ, വിനോദ് തോമസ് മാധവ് തുടങ്ങിയവരാണ് e - വലയത്തിലെ മറ്റ് അഭിനേതാക്കൾ.
ജി.ഡി.എസ്.എൻ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോയ് വിലങ്ങൻപാറ ആണ് ചിത്രം നിർമ്മിക്കുന്നത്. നവാഗതനായ ശ്രീജിത്ത് മോഹൻദാസ് തിരക്കഥയും സംഭാഷണവും എഴുതുന്നു. അരവിന്ദ് കെ ഛായാഗ്രഹണം നിർവഹിക്കുന്നു. റഫീക്ക് അഹമ്മദ് എഴുതിയ വരികൾക്ക് ജെറി അമൽദേവ് ഈണം പകരുന്നു.
എഡിറ്റർ: ശശികുമാർ, പ്രൊഡക്ഷൻ കൺട്രോളർ: ജോസ് വാരാപ്പുഴ, അസോസിയേറ്റ് ഡയറക്ടർ: ജയരാജ് അമ്പാടി, പ്രൊജക്ട് കോ ഓർഡിനേറ്റർ: ഷിഹാബ് അലി, കലാസംവിധാനം: വിനോദ് ജോർജ്, പി.ആർ.ഒ: എ.എസ്. ദിനേശ്.