hugh

ബംഗളൂരൂ: ഇത്തവണത്തെ ഐപിഎൽ സീസൺ ആരംഭിക്കുന്നതിന് മുമ്പുള്ള താരലേലം പുരോഗമിക്കുന്നതിനിടയിൽ ലേല നടപടികൾ നിയന്ത്രിച്ചിരുന്ന ഹ്യൂ എഡ്മിഡ്സ് കുഴഞ്ഞു വീണു. ഇതോടെ താരലേലം നിറുത്തിവച്ചു. ഉച്ചഭക്ഷണത്തിനായി ലേലം നിറുത്തി വച്ചെന്നാണ് അധികൃതരുടെ ഭാഗത്ത് നിന്നുള്ള അറിയിച്ച്.

മൂന്നരയ്ക്ക് വീണ്ടും ലേലം പുനരാരംഭിക്കും. ഹ്യൂ എഡ്മിഡ്സിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു. 2018 മുതൽ താരലേലം നിയന്ത്രിക്കുന്ന ആളാണ് ഹ്യൂ എഡ്മിഡ്സ്. ബംഗളൂരുവിലെ ഹോട്ടൽ ഐടിസി ഗാർഡനിയയിൽ വച്ച് ഉച്ചയ്ക്ക് 12മുതലാണ് ലേലം ആരംഭിച്ചത്.