fir

വിവി സ്റ്റുഡിയോസിന്റെ ബാനറിൽ ശുഭ്രയും ആര്യൻ രമേശും ചേർന്ന് നിർമ്മിച്ച് മനു ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച തമിഴ് ചിത്രമാണ് എഫ്ഐആർ. വിഷ്ണു വിശാൽ നായകനാകുന്ന ചിത്രത്തിൽ ഗൗരവ് നാരായണൻ, പ്രശാന്ത് രംഗസ്വാമി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗൗതം വാസുദേവ് മേനോൻ, മഞ്ജിമ മോഹൻ, റീബ മോണിക്ക ജോൺ, റെയ്സ വിൽസൺ എന്നിവരും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ എഡിറ്റിംഗ് പ്രസന്ന ജികെയാണ് നിർവഹിച്ചിരിക്കുന്നത്. സംഗീതം ഒരുക്കിയിരിക്കുന്നത് അശ്വത് ആണ്. മലയാളി താരങ്ങളും അണിനിരക്കുന്ന സസ്പെൻസും ട്വിസ്റ്റും നിറഞ്ഞ ത്രില്ലർ ചിത്രത്തിനെ പറ്റി കൂടുതലറിയാൻ വീഡിയോ കാണാം.