
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com
അശ്വതി: സന്തോഷകരമായ കാര്യങ്ങൾ ഉണ്ടാകും, ഉദ്യോഗാർഥികൾക്ക് ആശ്വാസത്തിന് വകയുണ്ട്. അധിക്ഷേപങ്ങളെ നിഷ്പ്രയാസം അതിജീവിക്കാൻ സാധിക്കും. ജന്മനാട്ടിലേക്ക് സ്ഥാനമാറ്റം.
ഭരണി: സന്താനങ്ങൾ നേട്ടങ്ങൾ കൈവരിക്കും. സർക്കാരിൽ നിന്നും അനുകൂലമായ അറിയിപ്പ് ലഭിക്കും, ധനപരമായ കാര്യങ്ങളിൽ നേട്ടം.
കാർത്തിക: വാഹനം വാങ്ങാൻ അനുകൂല സമയം, വിദേശവാസം ഗുണം ചെയ്യും. വിദേശത്ത് തൊഴിൽ ചെയ്യുന്നവർക്ക് നേട്ടം, ഭൂമി ക്രയവിക്രയങ്ങൾ നടക്കും.
രോഹിണി: കുടുംബ ചുമതലകൾ ഉത്തരവാദിത്തത്തോടെ നിറവേറ്റും, എല്ലാരംഗത്തുംഅഭിവൃദ്ധി. പ്രത്യേകാഭിലാഷങ്ങൾ നടപ്പിലാകും, പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കും.
മകയിരം: കഴിവ് പ്രദർശിപ്പിക്കാൻ അവസരം, രാഷ്ട്രീയരംഗത്തുള്ളവർക്കും, കലാരംഗത്തുള്ളവർക്കും ധനസമൃദ്ധി. കല, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ നേട്ടം, ശത്രുക്കളുടെ ഉപദ്രവം കുറയും.
തിരുവാതിര: ധനാഭിവൃദ്ധി, കുടുബസുഖം, വിവാഹം മൂലം ഉയർച്ച. ദീർഘദൃഷ്ടിയോടെ കാര്യങ്ങൾ ചെയ്യും, ഉയർച്ച കൈവരിക്കാൻ സാധിക്കും.
പുണർതം: ഗൃഹത്തിൽ സന്തോഷവും സ്വസ്ഥതയും, ജീവിതപങ്കാളിയുടെ ആവശ്യങ്ങൾ പരിഗണിക്കും. ജോലിയിൽ അനുകൂലമായ രീതിയിൽ മാറ്റം, ഉന്നത സ്ഥാന ലഭ്യത.
പൂയം: സ്ത്രീ സംബന്ധ വിഷയങ്ങളിൽ നല്ല കരുതൽ വേണം, പലവിധ ക്ലേശങ്ങൾക്കും സാദ്ധ്യത. അയൽക്കാരുമായി കലഹം, ഏതുകാര്യവും ദീർഘദൃഷ്‌ടിയോടെ ചെയ്യുക.
ആയില്യം: കുടുംബത്തിൽ പലവിധ അസ്വസ്ഥതകൾ ഉണ്ടാകും, എല്ലാ കാര്യത്തിലും പരാജയ സാദ്ധ്യത. രോഗങ്ങളാൽ ദുരിതം, ഇഷ്ടമല്ലാത്ത തൊഴിൽ ചെയ്യേണ്ടി വരും.
മകം: പ്രവർത്തനരംഗത്ത് വളരെ ശ്രദ്ധ വേണം, ഏറ്റെടുത്ത കാര്യങ്ങൾ പൂർത്തീകരിക്കാൻ വിഷമിക്കും. പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരും. ആരോഗ്യപരമായ കാര്യങ്ങളിൽ ശ്രദ്ധ നൽകുക.
പൂരം: മുൻകോപം ഉപേക്ഷിക്കുക. ആലോചനയില്ലാത്ത സംഭാഷണം പലവിധ പ്രയാസങ്ങൾക്ക് വഴിയൊരുക്കും. പണം കൈകാര്യം ചെയ്യമ്പോൾ സൂക്ഷ്‌മത പാലിക്കുക. രോഗസാദ്ധ്യത.
ഉത്രം: പരിശ്രമങ്ങൾക്ക് തടസം നേരിടും, സ്ത്രീകളുമായി കലഹത്തിന് നിൽക്കരുത്, ദാമ്പത്യസുഖക്കുറവ്. നിസാരമായി കരുതുന്ന കാര്യങ്ങൾ വല്ലാതെ കുഴക്കും, അതീവ ശ്രദ്ധ എല്ലാ കാര്യത്തിലും പാലിക്കുക.
അത്തം: ദാമ്പത്യ വിഷയങ്ങളിൽ പൊതുവേ അനുകൂലം, സുഹൃദ്ബന്ധങ്ങൾക്ക് പ്രാമുഖ്യം, കർമരംഗത്ത് നൂതനസംരംഭങ്ങൾക്ക് തുടക്കം, സന്തോഷകരമായ അനുഭവങ്ങൾ.
ചിത്തിര: വളരെക്കാലമായി ചിന്തിക്കുന്ന പലതും പ്രാവർത്തികമാക്കാൻ സാധിക്കും. യാത്രയിൽ വളരെ കരുതൽ വേണം. പ്രേമകാര്യങ്ങളിൽ സമാധാനക്കുറവ്, ആരോഗ്യപ്രശ്‌നങ്ങൾ.
ചോതി : പൊതുജനങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കും, ബിസിനസ് പുനരാരംഭിക്കും. വ്യാപാരരംഗത്തുള്ളവർക്ക് വളരെ നേട്ടം, സർവാഭീഷ്‌ടസിദ്ധി.
വിശാഖം: ജീവിതത്തിൽ നിർണായകമായ മാറ്റങ്ങൾക്ക് കാരണമാകുന്ന ഒരു അപൂർവ ആത്മബന്ധം ലഭിക്കും. തൊഴിൽരംഗത്ത് നേട്ടം, സ്‌നേഹശീലം.
അനിഴം: സാഹിത്യകാരൻമാർക്ക് കൂടുതൽ അവസരങ്ങൾ, ഉദ്ദേശിക്കുന്ന രീതിയിൽ കാര്യങ്ങൾ മന്നോട്ടു നീങ്ങും. സർവ ഐശ്വര്യങ്ങളും ലഭിക്കും.
കേട്ട: വ്യവഹാരങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് വിജയം, സഹോദര ഗുണമുണ്ടാകും, നല്ല കാര്യശേഷി, യാത്രാഗുണം, സുഖജീവിതം.
മൂലം: ഇടപാടുകളിൽ വിജയം, ധനവരവുണ്ടാകും, കലാപരമായി നല്ലസമയം, കൂർമ്മ ബുദ്ധി.സ്ത്രീ ഗുണം, ആഗ്രഹ സാഫല്യം, സംതൃപ്തി, കുടുബസുഖം, യാത്രയിൽ നേട്ടം, കടബാദ്ധ്യതകൾ കുറയും.
പൂരാടം: അപ്രതീക്ഷിതമായ പല നേട്ടങ്ങൾ ഉണ്ടാകും, ഉത്തരവാദിത്തങ്ങൾ അന്യരെ ഏൽപ്പിക്കുന്നത് നന്നല്ല. ദൈവിക ചിന്ത ഉടലെടുക്കും, സ്ത്രീകൾ മൂലം സുഖവും സമാധാനവും.
ഉത്രാടം: ആരോഗ്യകാര്യത്തിൽ വളരെ ശ്രദ്ധിക്കുക. തൊഴിൽരംഗത്ത് അപ്രതീക്ഷിത തടസങ്ങൾ. സംസാരവും പ്രവർത്തികളും സൂക്ഷിക്കുക, അനാവശ്യമായി പണം ചെലവഴിക്കേണ്ടി വരും.
തിരുവോണം: സ്വന്തം മണ്ടത്തരങ്ങൾക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്തും, കഠിനമായ പരിശ്രമം വേണ്ടി വരും, പലവിധത്തിലുള്ള പരീക്ഷണങ്ങളെ നേരിടേണ്ടി വരും, ശത്രുക്കളിൽ നിന്നും ആപത്ത്.
അവിട്ടം: ഉന്നത ഉദ്യോഗസ്ഥരിൽ നിന്നും ആത്മാർഥമായ സഹകരണം, ജോലിയിൽ അനുകൂലമായ മാറ്റം, ധനത്തിന്റെ കാര്യത്തിൽ ബുദ്ധിമുട്ടില്ല, സമാധാനവും സന്തോഷവുമുണ്ടാകും. ആരോഗ്യകാര്യത്തിൽ വളരെ ശ്രദ്ധിക്കണം.
ചതയം: സഹോദര സഹായമുണ്ടാകും, ബിസിനസിൽ നേട്ടം, ശത്രു ജയം. കുടുംബ ചുമതലകൾ ഉത്തരവാദിത്തതോടെ നിറവേറ്റും, കുടുബസുഖം.
പൂരുരുട്ടാതി: യാത്രയിൽ ധനനേട്ടം, ഏറ്റെടുത്ത ദൗത്യം നിർവഹിക്കും. ആശയങ്ങളും ആഗ്രഹങ്ങളും അനുഭവത്തിൽ വന്നചേരും. സ്ത്രീകൾ മൂലം ഗുണാനുഭവങ്ങൾ.
ഉത്തൃട്ടാതി: സന്താനങ്ങളുടെ വിവാഹകാര്യത്തിൽ തീരുമാനമാകും, കുടുംബത്തിൽ ശാന്തിയും സമാധാനവും. സർവവിഘ്‌നങ്ങളും അകലും, വിദേശനിർമിതമായ വസ്‌തുക്കൾ സമ്മാനമായി ലഭിക്കും.
രേവതി: തൊഴിലിന് ശ്രമിക്കുന്നവർക്ക് അത് സാധിക്കും, ഗൃഹത്തിൽ നിർമാണപ്രവർത്തനങ്ങൾ നടക്കും, നൂതനസംരംഭങ്ങൾ തുടങ്ങും.