
ബീജാപ്പൂർ: ഛത്തീസ്ഗഡ് ബീജാപ്പൂർ ജില്ലയിലെ ഉസൂർ ബ്ളോക്കിൽ മാവോയിസ്റ്റുകളും സി.ആർ.പി.എഫുമായുണ്ടായ ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു. സി.ആർ.പി.എഫ് 168 ബറ്റാലിയൻ അസിസ്റ്റന്റ് കമാൻഡർ എസ്.ബി. ടിർകിയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ജാർഖണ്ഡ് സ്വദേശിയാണ്. ഏറ്റുമുട്ടലിനിടെ ഒരു ജവാന് ഗുരുതരമായി പരിക്കേറ്റു.
മാവോയിസ്റ്റ് സാന്നിദ്ധ്യം രൂക്ഷമായ ബസഗുഡ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് വെടിവയ്‌പുണ്ടായത്. പട്രോളിംഗ് നടത്തുകയായിരുന്ന സി.ആർ.പി.എഫ് സംഘത്തിന് നേരെ മാവോയിസ്റ്റുകൾ വെടിവയ്ക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. സൈന്യം ശക്തമായി തിരിച്ചടിച്ചു. നിലവിൽ സായുധ സേനയും മാവോയിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്.