mbappe

പാരീസ്: ഫ്രഞ്ച് ലീഗ് വണ്ണിൽ സൂപ്പർ താരം കെയ്‌ലിയൻ എംബാപ്പെ അവസാന നിമിഷം നേടിയ ഗോളിന്റെ പിൻബലത്തിൽ പി.എസ്.ജി റെന്നേസിനെ കീഴടക്കി (1-0). ഇതിഹാസ താരം ലയണൽ മെസിയുടെ പാസിൽ നിന്നാണ് രണ്ടാം പകുതിയുടെ അധിക സമയത്ത് 93-ാം മിനിട്ടിൽ എംബാപ്പെ പി.എസ്.ജിയുടെ വിജയഗോൾ നേടിയത്.