aarattu

ബി.ഉണ്ണികൃഷ്‌ണന്റെ സംവിധാനത്തിലുള‌ള മോഹൻലാൽ ചിത്രം 'ആറാട്ടി'ലെ ആദ്യ ഗാനത്തിന്റെ ടീസ‌ർ പുറത്ത്. 'ഒന്നാം കണ്ടം' എന്ന പാട്ടിന്റെ 51 സെക്കന്റ് ദൈർഘ്യമുള‌ള ടീസറാണ് പുറത്തിറങ്ങിയത്. പാട്ടിൽ താരത്തിന്റെ ഹൈ എനർജെറ്റിക് ഡാൻസാണ് ഹൈലൈറ്റ്. ചിത്രത്തിന്റെ സംഗീത സംവിധാനം രാഹുൽ രാജാണ്. വില്ലൻ എന്ന ചിത്രത്തിന് ശേഷം ബി.ഉണ്ണികൃഷ്ണനും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണിത്. 'പുലിമുരുകൻ' ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഉദയകൃഷ്‌ണയാണ് ആറാട്ടിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഫെബ്രുവരി 18നാണ് മാസ് എന്റർടെയ്‌നറായ 'നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്' റിലീസ് ചെയ്യുക. ശ്രദ്ധ ശ്രീനാഥ്, കെജിഎഫിലെ വില്ലൻ രാമചന്ദ്ര റാവു, നെടമുടി വേണു,സിദ്ദിക്ക്, ജോണി ആന്റണി,സായ്‌കുമാർ എന്നിവരടക്കം വൻ താരനിരതന്നെ ചിത്രത്തിലുണ്ട്.