justin-gatlin

ന്യൂയോർക്ക്: അമേരിക്കൻ സ്പ്രിന്റ് സെൻസേഷനും ഒളിമ്പിക് സ്വർണമെഡൽ ജേതാവുമായ ജസ്റ്റിൻ ഗാട്ലിൻ ട്രാക്കിനോട് വിടപറഞ്ഞു. തന്റെ നാല്പതാം പിറന്നാൾ ദിനത്തിലായിരുന്നു ഗാട്‌ലിൻ വിരമിക്കൽ പ്രഖ്യാപിച്ചത്. ഒളിമ്പിക്സിലും ലോകചാമ്പ്യൻഷിപ്പിലും ഡയമണ്ട് ലീഗിലും ഉൾപ്പെടെ നിരവധി മെഡലുകൾ സ്വന്തമാക്കിയിട്ടുള്ള ഗാട്‌ലിൻ രണ്ട് തവണ ഉത്തേജക പരിശോധനയിൽ പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്. 2004ലെ ഏതൻസ് ഒളിമ്പിക്സിൽ 100 മീറ്ററിൽ സ്വർണവും 4-100 മീറ്ററിൽ വെള്ളിയും 200 മീറ്ററിൽ വെങ്കലവും നേടി. 2016, 2012 ഒളിമ്പിക്സുകളിൽ 100 മീറ്ററിൽ യഥാക്രമം വെള്ളിയും വെങ്കലവും നേടി. ലോക ചാമ്പ്യൻഷിപ്പിൽ നാല് തവണ സ്വർണമണിഞ്ഞു. 2017ൽ ലോകചാമ്പ്യൻഷിപ്പിൽ 100 മീറ്ററിൽ ഉസൈൻ ബോൾട്ടിനെ മറികടന്ന് സ്വർണം നേടിയ ശേഷം മുട്ടുകുത്തിനിന്ന് ഗാട്ലിൻ ബോൾട്ടിന് അഭിവാദ്യമർപ്പിച്ചത് സ്പോർട്സ്മാൻ സ്പിരിറ്റിന്റെ ഉദാത്ത മാതൃകയായി ലോകം മുഴുവൻ വൈറലായി.