
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വീണ്ടും വിവാദ പരാമർശവുമായി അസം മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ഹിമന്ത ബിശ്വ ശര്‍മ്മ. രാഹുല്‍ ഗാന്ധി പുതിയ കാലത്തെ ജിന്നയാണെന്നായിരുന്നു ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞത്. 1947ന് മുമ്പുള്ള ജിന്നയുടേതിന് സമാനമാണ് രാഹുലിന്റെ ഭാഷയും സംസാര രീതിയും. ഒന്നുപറഞ്ഞാൽ രാഹുല്‍ ആധുനിക ജിന്ന തന്നെയാണ്. ഹിമന്ത പറഞ്ഞു.
കഴിഞ്ഞ ദിവസവും ഹിമന്ത രാഹുൽ ഗാന്ധിക്കെതിരെ രംഗത്ത് വന്നിരുന്നു. സര്‍ജിക്കല്‍ സ്‌ട്രൈക്കിന് തെളിവ് ചോദിക്കുന്ന രാഹുലിനോട് രാജീവ് ഗാന്ധിയുടെ മകനാണ് എന്നതിന് തെളിവ് ചോദിച്ചില്ലല്ലോ എന്നായിരുന്നു ഹിമന്തയുടെ പരാമർശം. ശത്രുക്കളുടെ ഭൂപ്രദേശത്ത് ആക്രമണം നടത്തുന്നതിന് മുമ്പ് ഒരു മാസത്തോളം നമ്മുടെ ജവാന്മാര്‍ തയ്യാറെടുപ്പുകള്‍ നടത്തി. ഇതെല്ലാം നയപരമായ നീക്കങ്ങളാണ്. ദൗത്യത്തിന് ശേഷം അവര്‍ പത്രക്കുറിപ്പ് ഇറക്കി. അപ്പോള്‍ നാം കാര്യത്തെക്കുറിച്ച് അറിഞ്ഞു. ഈ സമയത്ത് ആരെങ്കിലും തെളിവ് ചോദിച്ചാല്‍ സൈനികര്‍ക്ക് ഉണ്ടാവുന്ന ദുഃഖത്തെക്കുറിച്ച് ആലോചിച്ചു നോക്കൂവെന്നും ഹിമന്ത ശര്‍മ്മ പറഞ്ഞു.
കഴിഞ്ഞ ദിവസത്തെ ഹിമന്തയുടെ പരാമര്‍ശത്തിനെതിരെ അസമിലെ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് പരസ്യ പ്രതിഷേധവുമായി രംഗത്തെത്തി. ഗുവാഹത്തിയില്‍ പ്രതിഷേധം നടത്തിയ പ്രവര്‍ത്തകര്‍ ഹിമന്ത ശര്‍മ്മയുടെ കോലം കത്തിച്ചിരുന്നു