governer

കൊൽക്കത്ത: പശ്ചിമബംഗാൾ സംസ്ഥാന നിയമസഭ നിറുത്തിവച്ച് ഗവർണർ ജഗ്ദീപ് ധൻകർ. ഭരണഘടനയിലെ സവിശേഷാധികാരം ഉപയോഗിച്ച് അടിയന്തര പ്രധാന്യത്തോടെ ഫെബ്രുവരി 12 മുതൽ നിയമസഭ നിറുത്തിവയ്ക്കുന്നതായി ട്വിറ്ററിലൂടെയാണ് ഗവർണർ അറിയിച്ചത്.

രാജ്ഭവനും മമത ബാനർജി സർക്കാറും തമ്മിലുള്ള ശീതസമരം തുടരുന്നതിനിടെയുള്ള രാജ്ഭവന്റെ അപ്രതീക്ഷിത നീക്കം പല അഭ്യൂഹങ്ങൾക്കും ഇടയാക്കി. തൊട്ടു പിന്നാലെ ഗവർണർ തന്നെ മറ്റൊരു ട്വീറ്റിലൂടെ വിശദീകരണവുമായി രംഗത്തെത്തി.

മമത ബാനർജി സർക്കാറിന്റെ ശുപാർശ പ്രകാരമാണ് നടപടിയെന്ന് രണ്ടാമത്തെ ട്വീറ്റിൽ ഗവർണർ വ്യക്തമാക്കി. സർക്കാറിന്റെ ശുപാർശ പ്രകാരമാണ് നടപടിയെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥനും അറിയിച്ചു. വരുന്ന സമ്മേളനത്തിൽ ഗവർണർക്കെതിരെ പ്രമേയം കൊണ്ടുവരുമെന്ന് നേരത്തെ തന്നെ തൃണമൂൽ വൃത്തങ്ങൾ അറിയിച്ചിരുന്നു.