
ശ്രീനഗർ: ജമ്മുകാശ്‌മീരിലെ സോപോരയിൽ നിന്നും മൂന്ന് ഭീകരരെ സുരക്ഷാ സേന പിടികൂടി. അൽ-ബദർ സംഘടനയിലെ അംഗങ്ങളാണിവർ. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സൈന്യം നടത്തിയ തെരച്ചിലിലാണ് ഭീകരരെ പിടികൂടിയത്. ഇവരിൽ നിന്നും ആയുധങ്ങളും പിടിച്ചെടുത്തതായി ജമ്മു കാശ്‌മീർ പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം ബന്ദിപ്പോരയിൽ സുരക്ഷ സേനയ്ക്ക് നേരെ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ ഒരു സ്പെഷ്യൽ പൊലീസ് ഓഫീസർ വീരമൃത്യു വരിച്ചിരുന്നു. ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.