
ബംഗളൂരു: ഐ.പി.എൽ പതിനഞ്ചാം സീസണിന് മുന്നോടിയായുള്ള മെഗാലേലത്തിൽ ബമ്പറടിച്ച് ഇന്ത്യൻ യുവ സെൻസേഷൻ ഇഷാൻ കിഷൻ. 15.25 കോടി രൂപയ്ക്കാണ് ഇഷാനെ മുംബയ് ഇന്ത്യൻസ് വീണ്ടും തങ്ങളുടെ തട്ടകത്തിൽ എത്തിച്ചത്. ഐ.പി.എൽ ലേല ചരിത്രത്തിൽ ഒരു ഇന്ത്യൻ താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ തുകയാണിത്. ലേലം ഇന്നും തുടരും.
10 കോടിക്ക് മുകളിൽ ലഭിച്ചവർ താരം, ടീം, അടിസ്ഥാന വില, ലഭിച്ച തുക എന്നക്രമത്തിൽ ഇഷാൻ കിഷൻ - മുംബയ് ഇന്ത്യൻസ് - 15.75 കോടി ദീപക് ചഹർ -ചെന്നൈ സൂപ്പർ കിംഗ്സ് - 14കോടി ശ്രേയസ് അയ്യർ - കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് - 12.25 കോടി ഷർദ്ദുൽ താക്കൂർ -ഡൽഹി ക്യാപിറ്റൽസ് - 10.75 കോടി നിക്കോളാസ് പൂരൻ - സൺറൈസേഴ്സ് - 10.75 കോടി വാനിൻഡു ഹസരങ്ക -റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ -10.75 കോടി ഹർഷൽ പട്ടേൽ- റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ -10.75 കോടി