
തൃത്താല: തൃത്താല തണ്ണീർക്കോട് നിന്ന് 110 പായ്ക്കറ്റ് ഹാൻസ് പിടികൂടി. ജനമൈത്രി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഹാൻസ് പിടികൂടിയത്. പടിഞ്ഞാറങ്ങാടി കവുങ്ങിൽ ഉമ്മറിനെ (52) അറസ്റ്റു ചെയ്തു. ഇന്നലെ രാവിലെ 10.30 നാണ് സംഭവം. പടിഞ്ഞാറങ്ങാടി എൽ.പി സ്കൂളിന്റെ അടുത്തുള്ള തട്ടുകടയിലെ ഭരണിക്കകത്തും മിഠായി ടിന്നിനടിയിലും സൂക്ഷിച്ച നിലയിലായിരുന്നു ഹാൻസ്. ഒരു പാക്കറ്റ് ഹാൻസ് 50 രൂപ നിരക്കിലാണ് വിറ്റഴിച്ചിരുന്നത്. തൃത്താല എസ്.ഐ മാരിമുത്തു, ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസർ ഡി.ജിജോ മോൻ, ഷമീർ അലി, സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രവീൺ,സിവിൽ പൊലീസ് ഓഫീസർ ആദർശ് എന്നിവരടങ്ങിയ സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്.