
ബംഗളൂരു: ഇന്ന് ബംഗളൂരുവിൽ നടന്ന ഐ പി എൽ താരലേലത്തിനിടെ ലേലം നിയന്ത്രിച്ചിരുന്ന ഹ്യൂ എഡ്മിഡ്സ് കുഴഞ്ഞുവീണതിനെ തുടർന്ന് ഏതാനും നേരത്തേക്ക് ലേല നടപടികൾ നിർത്തിവച്ചിരുന്നു. ഇതിന് ശേഷം വേദി വിട്ട എഡ്മിഡ്സിന് പകരം ക്രിക്കറ്റ് കമന്റേറ്റർ ചാരു ശർമ്മയാണ് ലേല നടപടികൾ നടത്തിയത്.
എന്നാൽ എഡ്മിഡ്സ് കുഴഞ്ഞുവീഴുന്ന അവസരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ പ്രതിനിധീകരിച്ച് ലേലത്തിൽ പങ്കെടുത്ത ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ചിരിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു എന്ന തരത്തിൽ പ്രചരണങ്ങൾ സമൂഹ മാദ്ധ്യമത്തിൽ പ്രചരിച്ചിരുന്നു. എന്നാൽ യഥാർത്ഥത്തിൽ ആര്യൻ ഖാൻ ചിരിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ യഥാർത്ഥമല്ലെന്നും മറിച്ച് രണ്ട് ഭാഗങ്ങളായി എടുത്ത വീഡിയോ എഡിറ്റ് ചെയ്ത് ചേർത്തതാണെന്നും കണ്ടെത്തിയിട്ടുണ്ട്. എഡ്മിഡ്സ് കുഴഞ്ഞു വീഴുമ്പോൾ ആര്യൻ ഖാനും സഹോദരി സുഹാനയും ടെൻഷനായി നോക്കുന്ന വീഡിയോ ഇപ്പോ( പുറത്തു വന്നിട്ടുണ്ട്.
They Are Looking At Situation !!
— R U P E S H ✨ (@SRKianRupesh) February 12, 2022
Aryan Khan
Suhana Khan Shocked Reaction #AryanKhan #SuhanaKhan #IPLMegaAuction2022 #IPLAuction pic.twitter.com/kdHvWe4gjX