
ബംഗളൂരു: ഐ പി എൽ താരലേലത്തിനിടെ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ ട്രോളി പഞ്ചാബ് കിംഗ്സ് ഉടമ പ്രീതി സിന്റ. ഷാരൂഖ് ഖാൻ കൊൽക്കത്തയ്‌ക്കൊപ്പമല്ല, പഞ്ചാബിന്റെ കൂടെയാണെന്നായിരുന്നു പ്രീതിയുടെ കമന്റ്. തമിഴ്നാട് ബാറ്റ്സ്മാനായ ഷാരൂഖ് ഖാനെ ലേലത്തിൽ വൻ വില കൊടുത്ത് സ്വന്തമാക്കി ശേഷമായിരുന്നു പ്രീതിയുടെ കമന്റ്. പ്രീതി ഇതു പറഞ്ഞ ഉടനെ താരലേലത്തിനെത്തിയവരുടെ ഇടയിൽ കൂട്ടച്ചിരി ഉയർന്നു.
വെറും 40 ലക്ഷം രൂപ മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന ഷാരൂഖ് ഖാനെ ഒൻപത് കോടി രൂപയ്ക്കാണ് പഞ്ചാബ് കിംഗ്സ് സ്വന്തമാക്കിയത്. ക്രിക്കറ്ററിന്റെ അടിസ്ഥാന വിലയുടെ 22.5 ഇരട്ടി തുകയാണ് ഇത്. ഇത് ആദ്യമായാണ് ഐ പി എല്ലിൽ ഒരു താരം തന്റെ അടിസ്ഥാന വിലയുടെ ഇത്ര ഇരട്ടി തുക ലേലത്തിൽ സ്വന്തമാക്കുന്നത്.
Aryan Khan watching Shahrukh Khan get sold for 5.25 cr to Preity Zinta’s Punjab Kings
— Murtaza Brohi (SRKian) (@BrohiMurtaza15) February 18, 2021
Epic pic.twitter.com/qK4QN2ARce
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനുവേണ്ടി ലേലം വിളിക്കാൻ ഇത്തവണ ഷാരൂഖ് ഖാന് പകരമായി എത്തിയത് മക്കളായ ആര്യൻ ഖാനും സുഹാന ഖാനുമാണ്. ഷാരൂഖ് ഖാനും നടി ജൂഹി ചൗളയുമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഉടമസ്ഥർ. ഗൗതം ഗംഭീറിന്റെ നേതൃത്വത്തിൽ രണ്ട് തവണ ടീം ഐപിഎൽ കിരീടം സ്വന്തമാക്കിയിരുന്നു. മുംബയ് ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസിൽ അറസ്റ്റിലായതിനുശേഷം ആദ്യമായാണ് ആര്യനും സുഹാനയും ഒരുമിച്ച് പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത്. അടുത്തിടെ അന്തരിച്ച മഹാഗായിക ലതാ മങ്കേഷ്കറുടെ സംസ്കാര ചടങ്ങിൽ ഷാരൂഖ് ഖാൻ പങ്കെടുത്തിരുന്നു.