kk

ന്യൂഡൽഹി: ഒരു മതേതരരാജ്യത്ത് വിദ്യാഭ്യാസ സ്ഥാപനം വിദ്യാർത്ഥികൾക്ക് മതേതരമായ ഡ്രസ്‌കോഡ് നിർബന്ധമാക്കുന്നത് ശരിയായ നടപടിയാണെന്ന് ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമ നസ്‌റീൻ. കർണാടകയിലെ ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് തസ്‌ലിമയുടെ പ്രതികരണം.

രാഷ്ട്രീയ ഇസ്‍ലാം പോലെ ബുർഖയും ഹിജാബുമെല്ലാം ഇപ്പോൾ രാഷ്ട്രീയമായിരിക്കുകയാണെന്നും അവർ പറഞ്ഞു. അന്ധകാരയുഗത്തിലെ ചാരിത്ര്യവലയം പോലെയാണ് ബുർഖയെന്ന് മുസ്‍ലിം സ്ത്രീകൾ മനസിലാക്കണമെന്നും തസ്‌ലിമ ആവശ്യപ്പെട്ടു.. ബുർഖയും ഹിജാബുമൊന്നും സ്ത്രീകളുടെ തിരഞ്ഞെടുപ്പല്ലെന്നും മതാവകാശം വിദ്യാഭ്യാസ അവകാശത്തിനു മുകളിലല്ലെന്നും തസ്‌ലിമ ചൂണ്ടിക്കാട്ടി.