sun

വാഷിംഗ്ടൺ : സൂര്യന്റെ ചലനവും മാറിക്കൊണ്ടിരിക്കുന്ന ബഹിരാകാശ പരിസ്ഥിതിയേയും സംബന്ധിച്ച് മനസിലാക്കുന്നതിന് രണ്ട് പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് അമേരിക്കൻ സ്പേസ് ഏജൻസിയായ നാസ.

സൂര്യന്റെ കൊറോണയെ പറ്റി പഠിക്കാൻ മൾട്ടി - സ്‌ലിറ്റ് സോളാർ എക്സ്പ്ലോറർ ( MUSE ), സൗരക്കാറ്റുകളുടെ കാന്തിക മണ്ഡലം അളക്കാൻ ഹീലിയോസ്വാം എന്നീ മിഷനുകളാണത്. പ്രപഞ്ചത്തെയും സൂര്യനെയും സംബന്ധിച്ച നിഗൂഡതകളുടെ ചുരുൾ നിവർത്തുന്നതിന്റെ ഭാഗമാകാൻ ഈ മിഷനുകൾക്ക് കഴിയുമെന്ന് കരുതുന്നതായി നാസയിലെ അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റർ ഫോർ സയൻസ് തോമസ് സർബഷെൻ പറഞ്ഞു.

MUSE മിഷന് കാലിഫോർണിയയിലെ ലോക്ക്‌ഹീഡ് മാർട്ടിൻ അഡ്വാൻസ്ഡ് ടെക്നോളജിയും ഹീലിയോസ്വാം മിഷന് യൂണിവേഴ്സിറ്റി ഒഫ് ന്യൂഹാംഷെയറും നേതൃത്വം നൽകും. 442 മില്യൺ ഡോളറാണ് ഇരുപദ്ധതികൾക്കുമായുള്ള ആകെ ചെലവ്.