
ആലപ്പുഴ: മുളയ്ക്കലിൽ ജുവലറിയിൽ തീപിടിത്തം.സൗപർണിക ജുവലറിയിലാണ് തീപിടിത്തമുണ്ടായത്. ആഭരണങ്ങളും കടയിൽ സൂക്ഷിച്ച പണവും കത്തിനശിച്ചു. അർദ്ധ രാത്രി രണ്ട് മണിയോടെ ആയിരുന്നു സംഭവം.
കടയിൽ സ്വർണം ഉരുക്കുന്ന ഗ്യാസ് ഉണ്ടായിരുന്നു. തീ പിടിച്ചതിന് സമീപത്തെ കടമുറികളിൽ പാചകവാതകസിലണ്ടറുകളും ഉണ്ടായിരുന്നു. ജുവലറിയിലുണ്ടായിരുന്ന സ്വർണം, വെള്ളി ആഭരണങ്ങളും പണവും പൂർണമായും കത്തി നശിച്ചു.