n

വിനയ് ഫോർട്ടിനെ നായകനാക്കി രോഹിത് നാരായണൻ സംവിധാനം ചെയ്യുന്ന സോമന്റെ കൃതാവ് എന്ന ചിത്രത്തിന്റെ ചിത്രീകരണം ഇന്ന് എടത്വായിലും പരിസരപ്രദേശങ്ങളിലുമായി ആരംഭിക്കും. കുട്ടനാട്ടിലെ കൃഷി ഓഫീസറെയാണ് വിനയ് ഫോർട്ട് ചിത്രത്തിൽ അവതരിപ്പിക്കുക.

ഫറാ ശിബില ആണ് നായിക. ക​ക്ഷി​ ​അ​മ്മി​ണി​പ്പി​ള്ള​ ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​കാ​ന്തി​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ച്ചാ​ണ് ​ഫ​റ​ ​ഷി​ബി​ല​ ​അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് ​വ​രു​ന്ന​ത്.​ഫേ​സ്,​ ​ഡൈ​വോ​ഴ്സ് ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളി​ലും​ ​അ​ഭി​ന​യി​ച്ചു.

സീമ ജി. നായർ, മനു ജോസഫ്, ജയൻ ചേർത്തല തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. കഥ, തിരക്കഥ, സംഭാഷണം രഞ്ജിത്ത് കെ. ഹരിദാസ് നിർവഹിക്കുന്നു. ഓൺ സ്റ്രേജ് സിനിമാസിന്റെ ബാനറിൽ മാസ്റ്റർ വ‌ർക്ക് സ്റ്റുഡിയോസിനുവേണ്ടി രാജു മല്ല്യത്ത് ആണ് നിർമ്മാണം.

ഛായാഗ്രഹണം: സജിത് പുരുഷൻ, സംഗീതം: പി.എസ്. ജയഹരി, ചിത്രസംയോജനം: ബിജീഷ് ബാലകൃഷ്ണൻ, കലാസംവിധാനം: അനീഷ് ഗോപാൽ, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: റ്രൈറ്റസ് അലക്സാണ്ടർ, അസോസിയേറ്റ് ഡയറക്ടർ: റെനിറ്റ് രാജ്, അസിസ്റ്റന്റ് ഡയറക്ടേഴ്സ്: പ്രശോഭ് ബാലൻ, പ്രദീപ് രാജ്, സുഖിൽ സാൻ. വിതരണം സെഞ്വറി ഫിലിംസ്. പി.ആർ.ഒ: എ.എസ്. ദിനേശ്.