g

ആന്റണി വർഗീസിനെ നായകനാക്കി നവാഗതനായ അഭിഷേക് കെ.എസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഇന്ന് എറണാകുളം മഹാരാജാസ് കോളേജിൽ ആരംഭിക്കും. അഭിഷേകും ആന്റണി വർഗീസും മഹാരാജാസ് കോളേജിലെ മുൻ വിദ്യാർത്ഥികളാണ്. വ്യത്യസ്തമായ കാമ്പസ് പ്രണയകഥയാണ് ചിത്രത്തിന്റേത്. ചിത്രത്തിന്റെ ഭൂരിഭാഗവും മഹാരാജാസ് കോളേജിലാണ് ചിത്രീകരിക്കുക. കിച്ചു ടെല്ലസ്, ജോണി ആന്റണി, സെന്തിൽ കൃഷ്ണ, ബാലചന്ദ്രൻ ചുള്ളിക്കാട് തുടങ്ങിയവരാണ് മറ്രു പ്രധാന അഭിനേതാക്കൾ. ആസിഫ് അലി നായകനായ എല്ലാം ശരിയാകും എന്ന ചിത്രത്തിനുശേഷം ഡോക്ടർ പോൾസ് എന്റർടൈയ്ൻമെന്റ്സിന്റെ ബാനറിൽ ഡോക്ടർ പോൾ ആണ് ചിത്രം നിർമ്മിക്കുന്നത്. ആന്റണിയുടെ സുഹൃത്ത് അനുരാജ് ഒ.ബി ആണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. ശബരീഷ് വർമ്മ എഴുതിയ വരികൾക്ക് അങ്കിത് മേനോൻ സംഗീതം പകരുന്നു. ഛായാഗ്രഹണം: ബാലു അജു, എഡിറ്റർ: കിരൺ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ: ജാവേദ് ചെമ്പ്.
കല: റോണി മാത്യു, മേക്കപ്പ്: റഹീം, കോസ്റ്റ്യും: സൂര്യ രവീന്ദ്രൻ,ചീഫ് അസോസിയേറ്റ് ഡയറക്ടർ: കിരൺ റാഫേൽ, അസോസിയേറ്റ് ഡയറക്ടർ: അരുൺ വി.എ, പി.ആർ.ഒ: ശബരി.