വിജയ് സേതുപതിയെ നായകനാക്കി എം മണികണ്ഠൻ തിരക്കഥയും സംവിധാനവും ചെയ്ത ചിത്രമാണ് കടൈസി വിവസായി. അദ്ദേഹത്തിന്റെ കാക്ക മുട്ടെയെന്ന ചിത്രം പോലെ തന്നെ ഏവർക്കും ഇഷ്ടപ്പെടുന്ന ചിത്രമാണ് ഇതും. വിജയ് സേതുപതിയാണ് ചിത്രത്തിലെ നായകനെന്ന് പറയുന്നുണ്ടെങ്കിലും ചിത്രം കണ്ട് വരുമ്പോൾ അതിലെ വൃദ്ധ കഥാപാത്രത്തിന് കൂടുതൽ പ്രാധാന്യമുള്ളതായി തോന്നും. ഗ്രാമത്തിലെ അവസാന കർഷകന്റെ കഥ പറയുന്ന ചിത്രത്തിൽ ഇപ്പോഴത്തെ കാലത്തെ കുറിച്ചുള്ള ഓർമപ്പെടുത്തലും ഉണ്ട്.
