cc

പാവയെ കേന്ദ്ര കഥാപാത്രമാക്കി നജീബലി സംവിധാനം ചെയ്യുന്ന പാവ കല്യാണം എന്ന ചിത്രത്തിന്റെ പൂജ ഇന്ന് കൊച്ചിയിൽ താരസംഘടയായ 'അമ്മ' യുടെ ആസ്ഥാന മന്ദിരത്തിൽ നടക്കും. ഫാന്റസി കല്യാണക്കഥയാണ് പാവ കല്യാണത്തിന്റെ പ്രമേയം. ശിവജി ഗുരുവായൂർ, കിരൺരാജ് എന്നിവർ ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തമിഴിലെയും ഹിന്ദിയിലെയും നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്. ഹരിശ്രീ ബ്രിജേഷ് ആണ് തിരക്കഥ ഒരുക്കുന്നത്. ഫിലിം ഫോർട്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഏപ്രിലിൽ ഷൊർണൂരിലും പരിസര പ്രദേശങ്ങളിലുമായി നടക്കും. അതേസമയം രാഹുൽ മാധവിനെ കേന്ദ്ര കഥാപാത്രമാക്കി നജീബലി സംവിധാനം ചെയ്ത ആദ്യ ചിത്രം സൺ ഒഫ് അലിബാബ നാൽപ്പത്തോന്നാമൻ ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ്.