ocr

കോട്ടയം: ഗാനഗന്ധർവൻ യേശുദാസിനെ ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് കോട്ടയം ശ്രീനാരായണ വനിതാസമാജം ഗുരുവായൂർ ദേവസ്വത്തിന് അയച്ച കത്തിന്,, യേശുദാസിന്റെ അപേക്ഷ കൂടി വാങ്ങി അയയ്ക്കാൻ ദേവസ്വം ചെയർമാന്റെ വിവാദ മറുപടിക്കത്ത്.

ഗുരുവായൂരപ്പനെക്കുറിച്ച് ഏറെ ഭക്തിഗാനങ്ങൾ ആലപിച്ചിട്ടുള്ള യേശുദാസിനെ മത വിവേചനത്തിന്റെ പേരിൽ അകറ്റി നിറുത്താതെ ക്ഷേത്ര ദർശനത്തിന് അവസരമൊരുക്കണമെന്നാവശ്യപ്പെട്ട് എസ്.എൻ.വി സമാജം വാർഷിക പൊതുയോഗം പ്രമേയം പാസാക്കിയിരുന്നു. പകർപ്പ് ഗുരുവായൂർ ദേവസ്വത്തിന് അയച്ചുകൊടുത്തു. ഇതിനാണ് അഡ്വ. കെ.ബി. മോഹൻദാസിന്റെ മറുപടിക്കത്ത്. ഗുരുവായൂർ ക്ഷേത്ര ദർശനം അനുവദിക്കണമെന്ന് അദ്ദേഹം ഒരിക്കലും ദേവസ്വം മുമ്പാകെ ആവശ്യപ്പെട്ടിട്ടില്ലെന്നും താങ്കളുടെ സമാജം എന്തു കാരണത്താലാണ് ഇപ്രകാരം ആവശ്യപ്പെടുന്നതെന്ന് വ്യക്തമല്ലെന്നും മറുപടിക്കത്തിൽ പറയുന്നു. താങ്കളുടെ അപേക്ഷ പരിഗണിക്കണമെങ്കിൽ ഇതിനൊപ്പം യേശുദാസിന്റെ അപേക്ഷ കൂടി ഉള്ളടക്കം ചെയ്യണമെന്നും 6+ കത്തിലുണ്ട്.

'' ദേവസ്വം ചെയർമാന്റെ മറുപടി എസ്.എൻ.വി സമാജത്തെ അവഹേളിക്കുന്നതാണ്. ദേവസ്വത്തിന് ഉചിതമായ മറുപടി നൽകും.

- അഡ്വ. സി.ജി. സേതുലക്ഷ്മി,

പ്രസിഡന്റ് എസ്.എൻ.വി സമാജം