ss

തിരുവനന്തപുരം: ബി.ജെ.പി കഴക്കൂട്ടം മണ്ഡലത്തിലെ കാര്യവട്ടം 51-ാം നമ്പർ ബൂത്ത് സമ്മേളനവും പണ്ഡിറ്റ്‌ ദീനദയാൽ ഉപാദ്ധ്യായുടെ അനുസ്‌മരണവും കേന്ദ്രമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ഒരു നാടിന്റെ വികസനം എന്നുള്ളത് നമ്മുടെ സമൂഹത്തിലെ ഏറ്റവും താഴേതട്ടിലുള്ള വ്യക്തിയുടെയും ഉന്നമനം ഉറപ്പ് വരുത്തുമ്പോഴാണ് സാദ്ധ്യമാകുന്നതെന്ന ആശയമാണ് അന്ത്യോദയ എന്നതിലൂടെ പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായ മുന്നോട്ടുവച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ഈ ആശയം ഉൾക്കൊണ്ടാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ ഭാരതത്തിന്റെ വികസനത്തിന് പല പദ്ധതികളും രൂപം കൊടുത്തിട്ടുള്ളത്. ഈ പദ്ധതികൾ ജനങ്ങളിലെത്തിക്കാൻ ബി.ജെ.പി പ്രവർത്തകർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അഡ്വ. ബി.ജി. വിഷ്ണു, സുധീർ തുടങ്ങിയവർ സംസാരിച്ചു.