h

''വിവാഹ ശേഷമാണ് കൂടുതൽ സ്നേഹിക്കാനും പരസ്‌പരം മനസിലാക്കാനും കഴിഞ്ഞത് . അപ്പോൾ സ്വാഭാവികമായും ഞങ്ങളുടെ സൗഹൃദവും വളർന്നു വലുതാകുകയും ചെയ്തു. ഞാൻ പ്ളസ് ടുവിനു പഠിക്കുമ്പോഴാണ് ഇഷ്ടമാണെന്ന് വിഷ്ണുവേട്ടൻ പറയുന്നത്. ഡിഗ്രി അവസാന വർഷം പഠിക്കുമ്പോഴാണ് മറുപടി കൊടുക്കുന്നത്. ഇഷ്ടമാണെന്ന് ഞാൻ പറഞ്ഞു കുറച്ചു മാസം കഴിഞ്ഞു ഞങ്ങളുടെ വിവാഹം. അതുവരെ ഞങ്ങൾ രണ്ടും പേരും തമ്മിലുള്ള ഇഷ്ടം ആരോടും ഞാൻ പറഞ്ഞില്ല. കൂട്ടുകാരോടും പോലും പറയാതെ രഹസ്യമാക്കിവച്ചു. വിവാഹത്തിനു മുൻപ് നേരിൽ കാണാൻ അവസരമില്ലായിരുന്നു. വീട്ടിലെ ലാന്റ് ഫോണിൽ എപ്പോഴെങ്കിലും വിളിക്കും. അല്ലെങ്കിൽ കത്തുകൾ അയയ്ക്കും. വിവാഹത്തിനു ശേഷമാണ് ഞങ്ങൾ സംസാരിച്ചു തുടങ്ങുന്നത്. മുൻപേ പരിചയമുണ്ടെങ്കിലും കാണുമ്പോൾ സംസാരിക്കാറില്ല. അകന്ന ബന്ധു കൂടിയാണ് വിഷ്ണുവേട്ടൻ. വിവാഹശേഷം പരസ്പരം മനസിലാക്കാൻ കഴിഞ്ഞതോടെ ജീവിതം ആസ്വദിക്കാൻ തുടങ്ങി. എന്റെ ഇഷ്ടത്തിനൊപ്പം വിഷണുവേട്ടൻ. അഭിനയ ജീവിതത്തിൽ വിഷ്ണുവേട്ടൻ വലിയ പിന്തുണ നൽകുന്നതിനാലാണ് സിനിമയുടെ ഭാഗമാകാൻ കഴിയുന്നതുത്തന്നെ. ഒാരോ ദിവസവും ജീവിതം മനോഹരമായി പോവുന്നു,'' അനു സിതാര പറഞ്ഞു.

h

സൗഹൃദം + പ്രണയം -ശിവദ

കാലടി ആദിശങ്കര ഇൻസ്റ്റ്യൂട്ട് ഒഫ് എൻജിനിയറിംഗ് കോളേജിൽ മുരളി ആ‌‌ർട്സ് ക്ളബ് സെക്രട്ടറി. ഞാൻ യൂണിയൻ വൈസ് ചെയർപേഴ് സൻ. ഞങ്ങൾ ബാച്ചുമേറ്റ്സുമായിരുന്നു.നല്ല സുഹൃത്തുക്കളായാണ് മുൻപോട്ട് പോയത്. ആസമയത്ത് ഞങ്ങളുടെ സൗഹൃദത്തെ പ്രണയം എന്നു വിളിക്കാൻ കഴിയില്ല. 2009 ൽ കോഴ് സ് കഴിഞ്ഞു. 2015ൽ വിവാഹം.ഇതിനിടയിലെ ആറു വർഷം ഞങ്ങൾ പ്രണയിച്ചു. എന്നാൽ പ്രണയിച്ചു നടന്നിട്ടില്ല. വിവാഹത്തിനു മുൻപേ ഞാൻ സിനിമയിൽ അഭിനയിച്ചു. സിനിമയുടെ വിശേഷം പങ്കുവയ്ക്കാനാണ് പിന്നത്തെ വിളി.എന്നാൽ രാത്രി നീണ്ട സംസാരങ്ങളില്ല. എപ്പോൾ വിളിച്ചാലും സിനിമയെപ്പറ്റി മാത്രം സംസാരം. സിനിമയിൽ എത്തുമെന്ന് ഞങ്ങൾ രണ്ടുപേർക്കും അറിയാമായിരുന്നു.പിന്നീട് ആ സൗഹൃദം പ്രണയമായി വളർന്നു. വിവാഹശേഷമാണ് സൗഹൃദത്തിന്റെ ആഴം വർദ്ധിച്ചത്. വിവാഹശേഷം മുഴുവൻ സമയവും കൂടെയുള്ള സുഹൃത്തായി മുരളി മാറി. അഭിപ്രായം അപ്പോൾത്തന്നെ ചോദിക്കാം. തീരുമാനമെടുക്കുമ്പോൾ കൂടുതൽ പിന്തുണ തരുന്ന ആള് കൂടെയുള്ളത് നല്ലതാണ്. സൗഹൃദത്തിന്റെ മാത്രമല്ല,​ സ്നേഹത്തിന്റെ ആഴവും വർദ്ധിച്ചു. ഉത്തരവാദിത്വം കൂടിയിട്ടുണ്ട്. വാലന്റൈൻസ് ഡേ ആഘോഷിക്കാറില്ലെങ്കിലും മുരളിയും ഞാനും പ്രണയത്തിൽത്തന്നെയാണ്.

f

നല്ല രണ്ടു സുഹൃത്തുക്കൾ - സരയു

രചന നാരായണൻകുട്ടിയാണ് ഞങ്ങളെ പരിചയപ്പെടുത്തുന്നത്.ആസമയത്ത് സനു സിനിമയിൽ സഹസംവിധായകൻ. സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രത്തിനു വേണ്ടി എന്നെ വന്നു കണ്ടു. അവിടെ നിന്നാണ് സൗഹൃദം തുടങ്ങുന്നത്. സിനിമയെപ്പറ്റി മാത്രമായിരുന്നു ഞങ്ങളുടെ സംസാരം. നാടൻ വേഷത്തിലും സാരിയിലും കാണാനാണ് ഇഷ്ടമെന്ന് പൊതുവെ എന്നെപ്പറ്റി കേൾക്കുക. എപ്പോഴും നാടൻ ലുക്കാണല്ലോ ഒന്നു മാറ്റി പിടിക്കടോ എന്നു ആദ്യം ചോദിച്ച ആളാണ് സനു. കേട്ടപ്പോൾ അതു ഒരു കൗതുകമായി തോന്നി. ഒരു ചെറിയ കാര്യമാണെങ്കിലും പ്രത്യേകത തോന്നി. കാര്യങ്ങൾ തുറന്നു പറയുന്ന പ്രകൃതമെന്ന തോന്നൽ അനുഭവപ്പെട്ടു. സൗഹൃദത്തിന് പെട്ടെന്ന് പ്രണയത്തിന്റെ ഛായ വന്നു. ഇഷ്ടമുണ്ടെന്ന് സനു പറഞ്ഞു. രണ്ടുവീട്ടിലും സംസാരിച്ചു. എതിർപ്പുകൾ സ്ഥാനമില്ലായിരുന്നു. വിവാഹത്തിന് ഒരു വർഷം സമയം. ഏറ്റവും മനോഹരമായ ദിനങ്ങൾ. ഞങ്ങൾ ഏറ്റവും കൂടുതൽ യാത്രകൾ ചെയ്തു. വിവാഹശേഷം അത്ര പോലും യാത്ര പോയില്ല. എന്റെ എല്ലാ ചിന്തകളെയും മാറ്റിയ ജീവിതപങ്കാളിയാണ് സനു .