
യാങ്കോൺ : രാജ്യത്ത് ഐക്യദിന വാർഷികത്തോടനുബന്ധിച്ച് 814 തടവുകാർക്ക് മാപ്പ് നൽകുമെന്ന പ്രഖ്യാപനവുമായി മ്യാൻമറിലെ പട്ടള ഭരണകൂടം. പട്ടാള ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ച ആയിരക്കണക്കിന് പേരാണ് മ്യാൻമറിലെ ജയിലുകളിൽ കഴിയുന്നത്. അതേ സമയം, ദേശീയ ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചെന്ന കുറ്റംചുമത്തി കഴിഞ്ഞ ഫെബ്രുവരിയിൽ അറസ്റ്റ് ചെയ്യപ്പെട്ട ഓംഗ് സാംഗ് സൂചിയുടെ ഉപദേഷ്ടാവായിരുന്ന ഓസ്ട്രേലിയൻ സാമ്പത്തിക പ്രഫസർ ഷോൺ ടേണലിനെ മോചിപ്പിക്കുമോ എന്ന് വ്യക്തമല്ല. കഴിഞ്ഞ ഏപ്രിലിൽ 23,000 തടവുകാരെ പട്ടാള ഭരണകൂടം മോചിപ്പിച്ചിരുന്നു.