
കൊച്ചി: ആലുവയിൽ മുട്ടത്ത് ദേശീയ പാതയ്‌ക്ക് സമീപം കുട്ടികൾ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ചായക്കടയിലേക്ക് ഇടിച്ചുകയറി. രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. സ്ഥലത്ത് ചായകുടിയ്‌ക്കുകയായിരുന്ന കളമശേരി ഗുഡ്‌ഷെഡിലെ തൊഴിലാളി ഇടത്തല കുഴിവേലിപ്പടി സ്വദേശി ബക്കർ(62) അപകടത്തിൽ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു.
കാർ ഓടിച്ചിരുന്ന വിദ്യാർത്ഥി, കാർ ഉടമ അബ്‌ദുൾ ഹക്കീം എന്നിവർക്കെതിരെ മന:പൂർവമല്ലാത്ത നരഹത്യയ്‌ക്ക് കേസെടുത്തു. കാറിലുണ്ടായിരുന്ന അഞ്ച് കുട്ടികളെയും പൊലീസ് കസ്‌റ്റഡിയിലെടുത്തു. ഇവരുടെ രക്ഷകർത്താക്കളെ സ്‌റ്റേഷനിലേക്ക് വരുത്തിയിട്ടുണ്ട്. കുട്ടികൾ എവിടേക്ക് പോകുകയായിരുന്നു എന്ന കാര്യത്തിൽ പൊലീസ് അന്വേഷണം നടത്തുകയാണ്.