chelsea

അബുദാബി: ചരിത്രത്തിലാദ്യമായി ഫിഫ ക്ലബ്ബ് ലോകകപ്പിന്റെ മധുരം നുണഞ്ഞ് ഇംഗ്ളീഷ് പ്രിമിയർ ലീഗ് ക്ളബ് ചെൽസി. കഴിഞ്ഞ രാത്രി നടന്ന ഫൈനൽ മത്സരത്തിൽ ഒന്നിനെതിരേ രണ്ടു ഗോളുകൾക്ക് ബ്രസീലിയൻ ക്ലബ്ബ് പാൽമിറാസിനെ തകർത്താണ് ചെൽസിയുടെ കിരീട നേട്ടം. നിശ്ചിത സമയത്ത് ഇരുടീമുകളും 1-1ന് സമനിലയിൽ പിരിഞ്ഞതിനെത്തുടർന്ന് അധികസമയത്ത് നേടിയ ഗോളിനാണ് ചെൽസിയുടെ ചരിത്രനേട്ടം.

അബുദാബിയിലെ ഫൈനലിന്റെ ആദ്യ പകുതി ഗോൾരഹിതമായിരുന്നു.54-ാം മിനിട്ടിൽ റൊമേലു ലുക്കാക്കുവിലൂടെ മുന്നിലെത്തിയ ചെൽസിക്കെതിരേ 64-ാം മിനിട്ടിൽ പെനാൽറ്റി വലയിലെത്തിച്ച് റാഫേൽ വെയ്ഗ ഒപ്പമെത്തിച്ചു. തിയാഗോ സിൽവ ബോക്‌സിനുള്ളിൽ പന്ത് കൈകൊണ്ട് തൊട്ടതിനായിരുന്നു പെനാൽറ്റി. 117-ാം മിനിറ്റിൽ തങ്ങൾക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി വലയിലെത്തിച്ച് കായ് ഹാവെർട്‌സാണ് ചെൽസിയുടെ ജയം കുറിച്ചത്.