
തിരുവനന്തപുരം: പൂജപ്പുര യുവജന സമാജം ഗ്രന്ഥശാല ഏർപ്പെടുത്തിയിട്ടുളള പുരസ്കാര സമർപ്പണ സമ്മേളനം ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി എ.പി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. വനിതാവേദി പ്രസിഡന്റ് നൈജ എസ്. നായർ അദ്ധ്യക്ഷയായി. ഗ്രന്ഥശ്രേഷ്ഠ പുരസ്കാരം ജോസഫ് രാജന് എ.പി. സുനിൽകുമാറും ബാലശ്രി പുരസ്കാരം ദേവിപ്രിയക്ക് ഗ്രന്ഥശാല വൈസ് പ്രസിഡന്റ് കെ. രാജശേഖരൻ നായരും യുവ പ്രതിഭ പുരസ്കാരം ഡോ.വി.എസ്. മനു, വി.എസ്. ആശ, വി.കെ. കൃഷ്ണപ്രിയ എന്നിവർക്ക് എസ്. ഉമാചന്ദ്ര ബാബുവും ഗുരുശ്രേഷ്ഠ പുരസ്കാരം കെ. രംഗനാഥൻ, എൻ. രവീന്ദ്രൻ നായർ, എൻ. ഷൺമുഖൻ, കെ. ശങ്കരപ്പിള്ള, അംബിദാസ് കെ. കാരേറ്റ്, സി.എസ്. പ്രേമകുമാരി എന്നിവർക്ക് സുനിൽ കുമാറും സമ്മാനിച്ചു. കെ.എ.എസ് ലഭിച്ച ഗ്രന്ഥശാല ഭരണസമിതിയംഗം എം.ആർ. ധന്യയെ ജോസഫ് രാജൻ അനുമോദിച്ചു. തിരുമല ശിവൻകുട്ടി രചിച്ച കാട്ടു ഗദ്ദിക കവിതാസമാഹാരം പ്രകാശനം ചെയ്തു. ഗ്രന്ഥശാല സെക്രട്ടറി ജി. രാധാകൃഷ്ണൻ, ജോയിന്റ് സെക്രട്ടറി പി. ഗോപകുമാർ, തിരുമല ശിവൻകുട്ടി, കരുമം നീലകണ്ഠൻ എന്നിവർ സംസാരിച്ചു