kodak

ലോസ്ആഞ്ചലസ് : ഗായകൻ ജസ്‌റ്റിൻ ബീബറുടെ സംഗീത പരിപാടിയ്ക്ക് ശേഷം സംഘടിപ്പിച്ച പാർട്ടിയ്ക്ക് പിന്നാലെ നടന്ന വെടിവയ്പിൽ നാല് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ അമേരിക്കൻ റാപ്പർ കൊഡാക് ബ്ലാക്ക് ഉൾപ്പെടുന്നതായി ഹോളിവുഡ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പ്രാദേശിക സമയം ശനിയാഴ്ച രാവിലെ ലോസ്ആഞ്ചലസിലെ നൈസ് ഗൈ റെസ്റ്റോറന്റിന് പുറത്താണ് സംഭവം. പാർട്ടി അവസാനിച്ചശേഷം ചിലർ ഏറ്റുമുട്ടുകയും പിന്നാലെ വെടിവയ്പുണ്ടാവുകയുമായിരുന്നു. പരിക്കേറ്റവർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ നില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. വെടിവയ്പ് നടത്തിയവരെ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.