vishnu-vonod

ബെംഗളുരു : ഇന്ത്യൻ പ്രിമിയർ ലീഗ് ക്രിക്കറ്റ് താരലേലത്തിന്റെ രണ്ടാം ദിനം മലയാളി വിക്കറ്റ്കീപ്പർ വിഷ്ണു വിനോദിനെ 50 ലക്ഷം രൂപയ്ക്ക് സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി. ഈ സീസണിൽ ലേലത്തിന് വച്ച കേരള രഞ്ജി ടീം താരങ്ങളിൽ ഏറ്റവും ഉയർന്ന വിലയാണ് വിഷ്ണു വിനോദിന് ലഭിച്ചത്. കഴിഞ്ഞ ദിവസം ബേസിൽ തമ്പിയെ 30 ലക്ഷത്തിന് മുംബയ് ഇന്ത്യൻസും കെ.എം ആസിഫിനെ 20 ലക്ഷത്തിന് ചെന്നൈ സൂപ്പർ കിംഗ്സും സ്വന്തമാക്കിയിരുന്നു. പത്തനംതിട്ട സ്വദേശിയാണ് വിഷ്ണു വിനോദ്.

അതേസമയം, അന്തിമ ലിസ്റ്റിലുണ്ടായിരുന്നെങ്കിലും മലയാളിതാരം ശ്രീശാന്തിന്റെ പേര് ലേലത്തിൽ വിളിച്ചില്ല.