
തിരുവനന്തപുരം: ലോക സാഹിത്യത്തിൽ മലയാളത്തെ അടയാളപ്പെടുത്തിയ വിശ്വകവിയാണ് ഒ.എൻ.വി കുറുപ്പെന്ന് മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട പറഞ്ഞു. പുരോഗമന കലാസാഹിത്യ സംഘം കവടിയാർ യൂണിറ്റ് ഒ.എൻ.വിയുടെ വസതിയിൽ സംഘടിപ്പിച്ച അനുസ്‌മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാളയം മേഖലാ പ്രസിഡന്റ് ഡോ. വി.എം. സുനന്ദ കുമാരി അദ്ധ്യക്ഷയായി. ഒ.എൻ.വിയുടെ മകൻ രാജീവൻ, സംസ്ഥാന കൗൺസിൽ അംഗം കെ.ജി. സൂരജ് എന്നിവർ അനുസ്‌മരിച്ചു. പി. വിനീത, സിന്ധു വാസുദേവ്, എസ്.ബി. ഉഷാകുമാരി എന്നിവർ ഒ.എൻ.വി കവിതകൾ അവതരിപ്പിച്ചു. ജയചന്ദ്രൻ മുണ്ടേല, ജെ. മുഹമ്മദ് സെയ്ദ്, മനു മാധവൻ, ഏ.ജി. വിനീത് എന്നിവർ സംസാരിച്ചു.