submarine

മോസ്കോ : യുക്രെയിനെ ഏത് നിമിഷവും റഷ്യ ആക്രമിച്ചേക്കാമെന്ന ഭീതി യൂറോപ്പിലാകെ പടരുന്നതിനിടെ കരിങ്കടലിലേക്ക് യാത്ര ആരംഭിച്ച് റഷ്യയുടെ അന്തർവാഹിനി. അന്തർവാഹിനി ഇന്നലെ തുർക്കിയ്ക്ക് സമീപം ബോസ്ഫോറസ് കടലിടുക്ക് കടന്നു. റഷ്യൻ നേവിയുടെ കിലോ - ക്ലാസ് വിഭാഗത്തിലെ അന്തർവാഹിനിയായ റോറ്റൊവ്- ഓൺ - ഡോൺ ആണ് കരിങ്കടലിലേക്ക് പുറപ്പെട്ടിരിക്കുന്നത്. നിലവിൽ ഇവിടെ റഷ്യയുടെ നാവികാഭ്യാസം നടക്കുന്നുണ്ട്. ആറ് റഷ്യൻ യുദ്ധക്കപ്പലുകൾ കഴിഞ്ഞാഴ്ച ബോസ്ഫോറസ് കടലിടുക്കിലൂടെ കരിങ്കടലിൽ പ്രവേശിച്ചിരുന്നു. ക്രിമിയൻ ഉപദ്വീപിന് സമീപം കരിങ്കടലിൽ 30ലേറെ റഷ്യൻ യുദ്ധക്കപ്പലുകളാണ് പരിശീലനത്തിലുള്ളത്.