bear

ന്യൂയോർക്ക് : കരടിയ്ക്ക് നേരെയുതിർത്ത വെടിയേറ്റ് സഹോദരൻ കൊല്ലപ്പെട്ടതിന്റെ ദുഃഖത്തിൽ യുവാവ് ആത്മഹത്യ ചെയ്തു. അമേരിക്കയിലെ ഒറിഗണിലെ സണ്ണി വാലിയിലുള്ള ജോസഫൈൻ കൗണ്ടിയിലാണ് സംഭവം. വീടിന് സമീപത്ത് കരടിയെ കണ്ടതോടെ സ്വയരക്ഷയ്ക്കായി യുവാവ് വെടിയുതിർക്കുകയായിരുന്നു. എന്നാൽ, അബദ്ധത്തിൽ യുവാവിന്റെ സഹോദരനാണ് വെടികൊണ്ടത്.

സംഭവത്തിന് പിന്നാലെ ഭയന്ന യുവാവ് ഉടൻ പൊലീസിനെ വിളിച്ച് വിവരം ധരിപ്പിച്ചു. എന്നാൽ, ഇതിന് പിന്നാലെ ഇയാൾ ജീവനൊടുക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഏകദേശം 30,000ത്തോളം ബ്ലാക്ക് ബിയർ ഇനത്തിലെ കരടികൾ ഒറിഗണിലുണ്ടെന്നാണ് കണക്ക്.