black-hawks

ഹൈദരാബാദ്: ചെന്നൈ ബ്ലിറ്റ്സിനെ എതിരില്ലാത്ത അഞ്ചു സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് പ്രൈം വോളിബോൾ ലീഗിൽ അഞ്ച് സെറ്റ് വിജയം നേടുന്ന ആദ്യ ടീമായി ഹൈദരാബാദ് ബ്ലാക്ക് ഹോക്സ് ചരിത്രം കുറിച്ചു. സ്‌കോർ: 15 14, 15 11, 15 14, 15 7, 15 13. ഹൈദരാബാദിലെ ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിന്ന് ഹൈദരാബാദ് മൂന്ന് പോയിന്റ് നേടി. ഹൈദരാബാദ് ബ്ലാക്ക് ഹോക്സിന്റെ എസ്.വി ഗുരുപ്രശാന്ത് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. നാലു മത്സരങ്ങളിൽ നിന്ന് ഹൈദരാബാദിന്റെ രണ്ടാം വിജയമാണിത്