
ഹൈദരാബാദ്: ചെന്നൈ ബ്ലിറ്റ്സിനെ എതിരില്ലാത്ത അഞ്ചു സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി പ്രൈം വോളിബോള്‍ ലീഗില്‍ അഞ്ച് സെറ്റ് വിജയം നേടുന്ന ആദ്യ ടീമെന്ന നേട്ടം ഹൈദരാബാദ് ബ്ലാക്ക് ഹോക്സ് സ്വന്തമാക്കി. 15-14, 15-11, 15-14, 15-7, 15-13 എന്ന സ്കോറിനാണ് ഹൈദരാബാദ് ചെന്നൈ ടീമിനെ തകർത്തത്. ഞായറാഴ്ച ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നിന്ന് ഹൈദരാബാദ് മൂന്ന് പൊയിന്റ് സ്വന്തമാക്കി.
ഹൈദരാബാദ് ബ്ലാക്ക് ഹോക്സിന്റെ എസ് വി ഗുരു പ്രശാന്ത് കളിയിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. ലീഗിൽ നാല് മത്സരങ്ങൾ കളിച്ച ഹൈദരാബാദിന്റെ രണ്ടാം വിജയമാണിത്. നാളെ കാലിക്കറ്റ് ഹീറോസ് ബംഗളൂരു ടോര്‍പ്പിഡോസിനെ നേരിടും. വൈകിട്ട് 7 മണിക്കാണ് മത്സരം.