
കോട്ടയം: മെഡിക്കൽ കോളേജിൽ നാളെ ആദ്യമായി നടക്കുന്ന കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് മെഡിക്കൽ കോളേജ് സജ്ജമാണ്. ദാതാവിൽ നിന്നും ആവശ്യമായ കരൾ എടുത്ത് സ്വീകർത്താവിലേക്ക് മാറ്റിവയ്ക്കുന്ന 18 മണിക്കൂറോളം നീണ്ടുനിൽക്കുന്ന സങ്കീർണ ശസ്ത്രക്രിയയാണിത്.
ശസ്‌ത്രക്രിയ ഒരുക്കങ്ങൾ അവലോകനം ചെയ്യാൻ ആശുപത്രി സൂപ്രണ്ട് ഡോ. ജയകുമാറിന്റെ നേതൃത്വത്തിൽ ആശുപത്രിയിൽ യോഗം ചേർന്നിരുന്നു. രാവിലെ 6നാണ് ശസ്ത്രക്രിയ ആരംഭിക്കുക