
കോഴിക്കോട്: സ്വന്തമായി സ്ഥലമോ കെട്ടിടമോ ഇല്ലാത്ത കല്ലാച്ചി മലയിലെ ലക്ഷം വീട് അങ്കണവാടിയിലെ 25 ഓളം കുട്ടികളുടെ സ്വപ്നം പൂവണിയുന്നു. മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ വി കുമാരനും ചാലിൽ രാജീവനും ചേർന്ന് നൽകിയ 4 സെന്റ് സ്ഥലത്ത് നിർമിക്കുന്ന അങ്കണവാടിക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി കുറ്റിയടിച്ചു.
ത്രിതല പഞ്ചായത്തുകൾ അനുവദിച്ച 25 ലക്ഷംരൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമിക്കുന്നത്. ചടങ്ങിൽ മെമ്പർ പി.പി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വി. കുമാരൻ, കെ ബാലൻ, ഷൈമ എന്നിവർ സംസാരിച്ചു.