black-biriyani

ബിരിയാണിയെന്ന് കേട്ടാൽ മലയാളികളുടെ മനസിൽ പലതരം രുചികൾ ഓടിയെത്തും. ദം ബിരിയാണിയും മലബാർ ബിരിയാണിയും ഹൈദരാബാദി ബിരിയാണിയുമൊക്കയായി വലിയൊരു നിര തന്നെയുണ്ട്. എന്നാൽ ഇത്തവണ സെഷ്യൽ രുചിയിലും നിറത്തിലും ഒരു ബിരിയാണി പരീക്ഷിച്ചാലോ. കറുത്ത അരിയിൽ ഒന്നാന്തരമൊരു ചിക്കൻ ബിരിയാണിയാണ് സാൾട്ട് ആൻഡ് പെപ്പർ ചാനലിലൂടെ പരിചയപ്പെടുത്തുന്നത്. കാഴ്ചയിലും രുചിയിലും സംഗതി ഉഷാറാണ്.

പ്രകൃതി മനോഹര കാഴ്‌ചകൾക്ക് നടുവിൽ തനി നാടൻ രീതിയിലാണ് ബിരിയാണി ഉണ്ടാക്കുന്നത്. തേങ്ങാപ്പാലൊച്ചിഴ് വേവിച്ചെടുക്കുന്ന ചിക്കനിലേക്ക് പാതി വേവിച്ചെടുത്ത കറുത്ത അരിയും ചേർത്ത് ബിരിയാണി റെഡിയാക്കി എടുക്കുമ്പോൾ കാണുന്നവരുടെ മനസും വയറും ഒരുപോലെ നിറയും. വളരെ എളുപ്പത്തിൽ ആർക്കും പരീക്ഷിക്കാവുന്നതാണ് ഈ കറുത്ത ചിക്കൻ ബിരിയാണി. ഇതുവരെയും കഴിച്ചു നോക്കാത്തവർക്ക് ഒരു കൈ പരീക്ഷണം നടത്താവുന്നതാണ്. വീഡിയോ കാണാം.