
അശ്വതി: സാഹിത്യകാരന്മാർക്ക് ധനവും പ്രശസ്തിയും കൂടും. വ്യവഹാരമേഖലയിൽ വിജയം. ശത്രുശല്യമുണ്ടാകും. മത്സരപരീക്ഷകളിൽ വിജയം.
ഭരണി: ഭരണകാര്യങ്ങളിൽ പ്രശസ്തനാകും. സന്താനങ്ങളുടെ വിദ്യാഭ്യാസകാര്യത്തിൽ പുരോഗതി. തൊഴിൽ മാറ്റം സംഭവിക്കാനിടയുണ്ട്. ഗുരുജനങ്ങളെ കണ്ടെത്തും.
കാർത്തിക: കുടുംബത്തിൽ സമാധാനാന്തരീക്ഷമുണ്ടാകും. സർക്കാരിൽ നിന്ന് ലഭിക്കേണ്ട ആനുകൂല്യം ലഭിക്കും. വിദേശയാത്ര നീട്ടിവയ്ക്കും. പുതുവാഹനം സ്വന്തമാക്കും.
രോഹിണി: വാതുവയ്പ്പിൽ ധനനഷ്ടം സംഭവിക്കാനിടയുണ്ട്. ജീവിതത്തിൽ പുരോഗതിയുണ്ടാകും. രോഗം പിടിപെടാതിരിക്കാൻ ശ്രദ്ധിക്കണം.
മകയിരം: ദൂരസ്ഥലങ്ങളിൽ നിന്ന് പലരും വിരുന്നുകാരായി എത്തും. പ്രമുഖവ്യക്തികളെ കണ്ടുമുട്ടാനും പരിചയപ്പെടാനും ഇടയുണ്ട്.
തിരുവാതിര: ദൂരദേശത്തു താമസിക്കുന്ന കുടുംബാംഗങ്ങളുമായി ഒത്തുചേരുവാൻ അവസരം. ദിനചര്യകളിൽ കാര്യമായ വ്യതിയാനമുണ്ടാകും. അപ്രതീക്ഷിതധനാഗമനം.
പുണർതം: പുനരുദ്ധാരണ പ്രവർത്തനങ്ങളിലേർപ്പെടും. അന്യരുടെ വാക്കുകേട്ട് അബദ്ധത്തിൽ ചെന്നുചാടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ധനനഷ്ടം സംഭവിക്കാനിടയുണ്ട്.
പൂയം: വീടിന്റെ പൂമുഖം പുതുക്കിപ്പണിയാൻ തീരുമാനമെടുക്കും. വീടിനെ സംബന്ധിച്ചുള്ള ചില കാര്യങ്ങളിൽ ഉറച്ചുനിൽക്കും. ജോലിക്കാർ വളരെ വിശ്വസ്തതയോടെ പെരുമാറും.
ആയില്യം: നവീന വസ്ത്രാഭരണാദിലബ്ധിയുണ്ടാകും. വിരുന്നുസത്ക്കാരങ്ങളിൽ പങ്കെടുക്കും. പുണ്യദേവാലയദർശനം. ഗുരുജനപ്രീതിയുണ്ടാകും.
മകം: മക്കളുടെ ചെറിയ ആഗ്രഹങ്ങൾ സാധിപ്പിച്ചുകൊടുക്കും. വിദൂരയാത്രകൾ ആസൂത്രണം ചെയ്യും. പുതിയഭൂമി, വാഹനം എന്നിവ കൈവശം വന്നുചേരും.
പൂരം: പണമിടപാടുകളിൽ ശ്രദ്ധിക്കണം. മക്കളുടെ സാമീപ്യം മനസിന് ആനന്ദം നൽകും. ആഘോഷപരിപാടികളിൽ പങ്കെടുക്കും.
ഉത്രം: ഉത്തമപൗരനായി ജീവിക്കുവാൻ ശ്രമിക്കും. എഴുത്തുകുത്തുകൾ മൂലം ഗുണാനുഭവം. ബുദ്ധിപരമായ പ്രവർത്തനംകൊണ്ട് മറ്റുള്ളവരുടെ പ്രശംസയ്ക്ക് പാത്രമാകും.
അത്തം: അന്ധവിശ്വാസങ്ങൾക്കടിമപ്പെടും. അഭിമാനവും ആരോഗ്യവും കാത്തുസൂക്ഷിക്കാൻ ശ്രദ്ധിക്കണം. സന്ദർഭത്തിനനുസരിച്ച് പ്രവർത്തിക്കുകവഴി പുരോഗതി കൈവരും.
ചിത്തിര: വിദ്വൽസദസുകളിൽ സാന്നിദ്ധ്യം വഹിക്കും. സൗന്ദര്യവർദ്ധകസാമഗ്രികൾക്കായി നല്ല തുക ചെലവഴിക്കും. ഗൃഹത്തിൽ സന്തോഷവും സമാധാനവുമുണ്ടാകും.
ചോതി: ധനനഷ്ടം സംഭവിക്കാനിടയുണ്ട്. ഇഷ്ടവസ്തുക്കൾ നഷ്ടപ്പെടുവാനിടയുണ്ട്. ചെലവ് നിയന്ത്രിക്കാൻ പ്രയാസപ്പെടും.
വിശാഖം: ബന്ധുക്കളുമായി രമ്യതയിൽ കഴിയും. കർമ്മരംഗത്ത് വിജയസാദ്ധ്യത. ജീവിതത്തിൽ അപ്രതീക്ഷിത വഴിത്തിരിവുണ്ടാകും.
അനിഴം: അനിവാര്യമായ ചടങ്ങുകളിൽ സംബന്ധിക്കും. അയൽക്കാരുമായുള്ള ബന്ധം വഷളാകുവാനിടയുണ്ട്. ഭാഗ്യക്കുറിയോ ചിട്ടിയോ ലഭിക്കും.
തൃക്കേട്ട: അനാവശ്യചെലവുകൾ വന്നുചേരും. പൂർവികസ്വത്ത് അനുഭവയോഗ്യമാകും. പുതിയവാഹനം അധീനതയിൽവരും.
മൂലം: ഊഹക്കച്ചവടത്തിൽ നേട്ടം. എല്ലാകാര്യങ്ങളിലും ശുഭാപ്തിവിശ്വാസം ഉണ്ടാകും. രോഗമുക്തിയുണ്ടാകും. ഉന്നതവിദ്യാഭ്യാസത്തിനവസരമുണ്ടാകും.
പൂരാടം: ഏറ്റെടുത്ത കാര്യങ്ങൾ കൃത്യസമയത്ത് ചെയ്തുതീർക്കും. യോഗ, നീന്തൽ, പാചകം, സംഗീതം എന്നിവ പരിശീലിക്കുന്നതിനുള്ള അവസരങ്ങളുണ്ടാകും. പൂജകൾക്കായി സമയവും ധനവും ധാരാളം ചെലവഴിക്കും.
ഉത്രാടം: മേലധികാരികളിൽ നിന്ന് അംഗീകാരവും പ്രോത്സാഹനവും ലഭിക്കും. വിരുന്നുസത്ക്കാരങ്ങളിൽ പങ്കെടുക്കും. കേസുകളിൽ വിജയം.
തിരുവോണം: ആത്മവിശ്വാസത്തോടെ വിജയിക്കാൻ കഴിയുമെന്ന് കരുതിയിരുന്ന കാര്യങ്ങളിൽ പരാജയസാദ്ധ്യതയുള്ളതിനാൽ സൂക്ഷിക്കണം. സന്താനങ്ങൾക്ക് ഉപരിപഠനത്തിന് അവസരം ലഭിക്കും.
അവിട്ടം: ആരോഗ്യപരമായി കൂടുതൽ ശ്രദ്ധിക്കണം. പുണ്യക്ഷേത്രദർശനത്തിന് അവസരമുണ്ടാകും. കുടുംബാന്തരീക്ഷം സംതൃപ്തമായിരിക്കും.
ചതയം: അദ്ധ്വാനഭാരവും ചുമതലയും വർദ്ധിക്കും. പൂർവികസ്വത്ത് അധീനതയിൽ വന്നുചേരും. സംഘടനാ പ്രവർത്തനങ്ങളിൽ നേതൃസ്ഥാനം വഹിക്കും.
പൂരുരുട്ടാതി: വിനയം പ്രദർശിപ്പിക്കുന്ന ചില ബന്ധുക്കൾ കാര്യം നേടിക്കഴിഞ്ഞാൽ അകന്നു നിൽക്കാനിടയുണ്ട്. കടംകൊടുത്ത തുക തിരികെ കിട്ടാൻ കാലതാമസം നേരിടും. ഗൃഹത്തിൽ മംഗളകർമ്മം നടക്കും.
ഉതൃട്ടാതി: വ്യവഹാരങ്ങളിൽ അനുകൂലവിധി. ശത്രുക്കളുടെ ശല്യം അനുഭവപ്പെടുമെങ്കിലും എതിർപ്പുകളെ നേരിടാൻ കഴിയും.
രേവതി: കൂട്ടുകച്ചവടത്തിൽ നഷ്ടമുണ്ടാകും. ഭൃത്യജനങ്ങളിൽ നിന്ന് സഹായസഹകരണം ലഭിക്കും. രേഖകളിൽ കാണിച്ച കൃത്രിമം കണ്ടുപിടിക്കാനിടയുണ്ട്.