meera-jasmine

ശക്തമായ കഥാപാത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ മലയാളത്തിന്റെ പ്രിയതാരം മീരാ ജാസ്മിൻ നീണ്ട ആറുവർഷത്തിനുശേഷം തിരിച്ചുവരവിനൊരുങ്ങുകയാണ്. സത്യൻ അന്തിക്കാടിന്റെ മകൾ എന്ന ചിത്രത്തിലൂടെ ‌ജയറാമിന്റെ നായികയായാണ് താരം തിരിച്ചെത്തുന്നത്. സിനിമയിൽ സജീവമാകുന്നതിനോടനുബന്ധിച്ച് ഇൻസ്റ്റാഗ്രാമിലും താരം ആക്ടീവായിരിക്കുകയാണ്. നാടൻ വേഷങ്ങളിൽ കൂടുതലായും കണ്ടിട്ടുള്ള താരം ഗംഭീര മേക്കോവർ നടത്തി ഞെട്ടിച്ചിരുന്നു. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വൈറലാണ്. 'നിങ്ങളുടെ മാജിക് സ്വയം സൃഷ്ടിക്കൂ' എന്ന അടിക്കുറിപ്പോടെ താരം പങ്കുവയ്ച്ച ചിത്രങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്.

View this post on Instagram

A post shared by Meera Jasmine (@meerajasmine)

താരം പഴയ ആളല്ല എന്നും ഏറെ മാറിപോയെന്നും ചിത്രങ്ങൾ കണ്ടവർ ഒരേ സ്വരത്തിൽ പറയുന്നു. പഴയതിലും കൂടുതൽ സുന്ദരിയും ബോൾഡുമായെന്നും അഭിപ്രായപ്പെടുന്നവരും ഏറെ. താരം അടുത്തിടെ പങ്കുവയ്ച്ച ചിത്രങ്ങളും വൈറലായിരുന്നു. ചിത്രങ്ങൾക്ക് എല്ലാം മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

View this post on Instagram

A post shared by Meera Jasmine (@meerajasmine)

View this post on Instagram

A post shared by Meera Jasmine (@meerajasmine)

2016ൽ പുറത്തിറങ്ങിയ പത്ത് കൽപ്പനകൾ എന്ന ചിത്രത്തിലാണ് മുഴുനീള വേഷത്തിൽ നടി അവസാനമായി എത്തിയത്. 2018 ൽ പൂമരം എന്ന ചിത്രത്തിൽ അതിഥി വേഷത്തിലും മീര ജാസ്മിൻ അഭിനയിച്ചിരുന്നു.